15
Wednesday
May 2024
May 2024
കല്യാൺ സിൽക്സും കല്യാൺ ഹൈപ്പറും പെരിന്തൽമണ്ണയിൽ
Posted on: January 18, 2021
തൃശ്ശൂര്‍: കല്യാണ്‍ സില്‍ക്സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും ഇനി പെരിന്തല്‍മണ്ണയിലും. പെരിന്തല്‍മണ്ണ-കാലിക്കറ്റ് റോഡിലുള്ള ഷോപ്പിംഗ് സമുച്ചയം ഇന്ന് രാവിലെ 10.30-ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്മാന് പി. ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ ഷാന്‍സി നന്ദകുമാര്‍, മുന്‍ മുനിസിപ്പല്‍ ചെയര്മാന് എം. മുഹമ്മദ് സലീം, മലപ്പുറം ബി.ജെ.പി. പ്രസിഡന്റ് രവി തേലത്ത്, കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ് എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. കല്യാണ്‍ സില്‍ക്സിന്റെ 30-ാമത് ഷോറൂമും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അഞ്ചാമത് ഷോറൂമുമാണ് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
TAGS: Kalyan Silks |
News in this Section
Related News