ലുലു മാളിൽ 50 ശതമാനം വിലക്കുറവുമായി 2021 സെയിൽ

Posted on: January 8, 2021

കൊച്ചി: ലുലു മാളില്‍ ‘2021 സെയില്‍’ ജനുവരി 10 ഞായറാഴ്ച വരെ. സെയിലില്‍ 50 ശതമാനം വിലക്കുറവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ അക്‌സസറീസ്, ബാഗുകള്‍, ഫുട്ട്വെയറുകള്‍, സ്‌പോര്‍ട്സ് വെയറുകള്‍, ഗിഫ്റ്റുകള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍, വ്യത്യസ്ത സേവനങ്ങള്‍ തുടങ്ങി ഭക്ഷണ പദാര്‍ഥങ്ങള്‍ അടക്കം ഓഫറിലൂടെ സ്വന്തമാക്കാം.

ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു സെലിബ്രേറ്റ് കൂടാതെ അക്‌സസറൈസ്, ആന്റ്, ജാക്ക് ആന്‍ഡ് ജോസ്, വെറോമോഡ, ടോമി ഹില്‍ഫിഗര്‍, യു.സി.ബി., സോച്ച്, ആല്‍ ഡോ, ഫോര്‍ എവര്‍ ന്യൂ, ഐഡന്റിറ്റി, സ്‌കെച്ചേഴ്സ്, സി.കെ. ജീന്‍സ് തുടങ്ങി നിരവധി ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ വില്പനയില്‍ പങ്കെടുക്കുന്നുണ്ട്.

TAGS: Lulu Mall |