07
Tuesday
May 2024
May 2024
മലബാർ ഗോൾഡിൽ ആർട്ടിസ്ട്രി പ്രദർശനം
Posted on: December 17, 2020
കൊച്ചി: ജൂവലറി ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കൊച്ചി ഷോറൂമില്‍ ആര്ട്ടിസിട്രി പ്രദര്‍ശനം ആരംഭിച്ചു. സ്വര്‍ണം, ഡയമണ്ട്, മറ്റ് അപൂര്‍വ രത്നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയും ആര്‍ട്ടിസ്ട്രി ഷോയിലുണ്ടാകും.
ഇന്ത്യയിലെ വിദഗ്ദ്ധരായ പാരമ്പര്യ കലാകാരന്മാരുടെ പരിശ്രമ ഫലമാണ് ആര്‍ട്ടിസ്ട്രിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ ആഭരണവും. കമ്പനിയുടെ പ്രശസ്ത ബ്രാന്‍ഡുകളായ മൈന്‍ ഡയമണ്ട് ജൂവലറി, ഇറ അണ് കട്ട് ഡയമണ്ട്, ഡിവൈന്‍ ഇന്ത്യ ഹെറിറ്റേജ്, എത്തിനിക് ഹാന്‍ഡ് ക്രാഫ്റ്റഡ്, പ്രഷ്യസ് ജം, സോള്‍ ലൈഫ് സ്റ്റൈല്‍, സ്റ്റാര്‍ലെറ്റ് കിഡ്സ് തുടങ്ങിയ ജൂവലറി കളക്ഷനുകള്‍ മുഖ്യ ആകര്‍ഷണമാണ്. 20 വരെയാണ് ആര്‍ട്ടിസ്ട്രി പ്രദര്‍ശനം നടക്കുക.
TAGS: Malabar Gold & Diamonds |
News in this Section