കല്യാണ്‍ സില്‍ക്സില്‍ കോംബോ ഓഫര്‍

Posted on: December 2, 2020

കൊച്ചി : കല്യാണ്‍ സില്‍ക്‌സ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോംബോ സെയില്‍ ആരംഭിച്ചു. കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ഒപ്പം ബംഗലുരു ഷോറൂമിലും ത്രീ-ഇന്‍-വണ്‍ കോംബോ ഓഫര്‍ ലഭിക്കും. സാരി, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ടീന്‍ വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കോംബോ ഓഫര്‍ ഒരുക്കിയിട്ടുണ്ട്.

ബ്ലെന്‍ഡഡ് സില്‍ക്ക്, ഹാന്‍ഡ്ലൂം സില്‍ക്ക്, കോട്ടണ്‍, ലിനന്‍ സാരി, ചന്ദേരി കോട്ടണ്‍, സ്‌പെഷ്യല്‍ ബ്രോക്കേഡ് സാരി എന്നിങ്ങനെ പുതിയ കളക്ഷനുകള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാണ്‍ സില്‍ക്‌സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ചെയന്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. ഷോപ്പിങ്ങിനായി കല്യാണ്‍ സില്‍ക്‌സ് ഷോപ്പിംഗ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി ഷോപ്പിംഗ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

TAGS: Kalyan Silks |