വേറൊരു റേഞ്ച് ആഘോഷവുമായി മൈജി

Posted on: November 5, 2020

കൊച്ചി : മൈജി യില്‍ 15-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ‘വേറൊരു റേഞ്ച്’ ഓഫര്‍ ഒരുക്കുന്നു. നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഓഫര്‍.

ഈ ദിവസങ്ങളില്‍ മൈജി ഷോറൂമുകളില്‍നിന്ന് ഓരോ 10,000 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1,500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് അപ്പോള്‍ തന്നെയോ 15 ദിവസത്തിനുള്ളിലോ ഈ തുകയ്ക്കുള്ള പര്‍ച്ചേസ് നടത്താം. ഇതോടൊപ്പം മറ്റ് സുനിശ്ചിത സമ്മാനങ്ങളും ഇളവുകളും ലഭിക്കും.

555 രൂപ മുതലുള്ള ഫീച്ചര്‍ ഫോണുകള്‍, 4,999 രൂപ മുതല്‍ 1,89,999 രൂപ വരെ വിലയുള്ള സ്മാര്‍ട്ട് ഫോണുകള്‍, 5,590 രൂപ മുതല്‍ 16,99,900 രൂപ വരെ വിലയുള്ള എല്‍.ഇ.ഡി., സ്മാര്‍ട്ട് ടി.വി.കള്‍, 19,990 രൂപ മുതല്‍ വിലയുള്ള ലാപ്ടോപ്പുകള്‍, 4,990 രൂപ മുതല്‍ വിലയുള്ള ടാബ്ലെറ്റുകള്‍ എന്നിവയും ലഭിക്കും. കൂടാതെ ലാപ്ടോപ്പുകള്‍ക്ക് രണ്ട് വര്‍ഷത്തെ വാറന്റിയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ. സൗകര്യം എന്നിവയും ലഭിക്കും.

24 മുതല്‍ 82 ഇഞ്ച് വരെയുള്ള എല്‍.ഇ.ഡി. സ്മാര്‍ട്ട് ടി.വി.കള്‍ മൈജിയില്‍ ലഭ്യമാണ്. വിലക്കിഴിവില്‍ എ.സി.കളും ലഭ്യമാണ്. മൈജി എക്‌സ്പ്രസ് ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

TAGS: Myg |