മൈജി അടിമാലിയിലും കട്ടപ്പനയിലും ഷോറൂമുകള്‍ തുറന്നു

Posted on: July 5, 2020

കട്ടപ്പന : ഡിജിറ്റല്‍ ബ്രന്‍ഡായ മൈജിയുടെ പുതിയ ഷോറൂമുകള്‍ അടിമാലിയിലും കട്ടപ്പനയിലും പ്രവര്‍ത്തനം തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ഔപചാരിക ഉദ്ഘാടനം ഒഴിവാക്കി, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഷോപ്പ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍, ലാപടോപ്, ഡെസ്‌ക്ടോപ്, ടാബ്ലറ്റ്, സ്മാര്‍ട് ടിവി, വാച്ചി, എസി, അക്‌സെസറീസുകല്‍ തുടങ്ങി എല്ലാ ബ്രാന്‍ഡുകളുടെയും ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ ശേഖരമാണ് രണ്ടു ഷോറൂമുകളിലുമുള്ളത്.

ചേന്നാട്ടുമറ്റം ജംക്ഷനില്‍ ചേന്നാട്ടുമറ്റം ബില്‍ഡിംഗിലാണ് കട്ടപ്പന ഷോറൂം. കല്ലാര്‍കുട്ടി റോഡിലുള്ള എലന്‍സ് ബില്‍ഡിംഗിലാണ് അടിമാലി ഷോറൂം. ഓഫറുകളും വിലക്കുറവും മറ്റ് ആനുകൂല്യങ്ങലും ഉണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വായ്പ പദ്ധതികളും ഒരുക്കിയിട്ടുണ്ട്. കട്ടപ്പന : 9746442266, അടിമാലി : 9746442288

TAGS: Myg |