കല്യാണ്‍ സില്‍ക്‌സ് ആടി സെയില്‍ നാളെ മുതല്‍

Posted on: June 28, 2020

തൃശൂര്‍ : ആടിമാസ സെയില്‍ മലയാളിക്കു പരിചയപ്പെടുത്തിയ കല്യാണ്‍ സില്‍ക്‌സ് വീണ്ടുമൊരു ആടി സെയിലിനു തുടക്കമിടുന്നു.

പ്രമുഖ മില്ലുകളില്‍ നിന്നു ലഭിച്ച വലിയ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്കു കല്യാണ്‍ സില്‍ക്‌സ് അതേപടി കൈമാറും. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് ലഭ്യമാക്കുക.

കോവിഡ് മൂലം ഉണ്ടായിരിക്കുന്ന വിഷമകരമായ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ആടി സെയിലുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു.

TAGS: Kalyan Silks |