ന്യൂജെന്‍ മാസ്‌കുകള്‍ നിര്‍മിക്കാന്‍ കുടുംബശ്രീ

Posted on: May 25, 2020

കൊച്ചി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ 32 ലക്ഷത്തിലധികം മാസ്‌കുകള്‍ നിര്‍മിച്ചു വിപണിയിലെത്തിച്ച കുംടുംബശ്രീ, ന്യൂജെന്‍ മാസ്‌ക് നിര്‍മാണത്തിലേക്കു കടന്നു. സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി (കെഎസ്‌ഐഡി) സഹകരിച്ചു ഡിസൈന്‍ മാസ്‌ക് നിര്‍മാണമാണു ലക്ഷ്യം.

കാഴ്ചയില്‍ വ്യത്യസ്തത നല്‍കി വിവിധതരം മാസ്‌കുകള്‍ നിര്‍മ്മിക്കും. കോളേജ് വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടു സ്‌പെഷ്യല്‍ മാസ്‌കുകളും തയാറാകും. വിവിധ സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയിലും മാസ്‌ക് നിര്‍മിച്ചു നല്‍കും. കോട്ടണ്‍, ലിനന്‍, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവ ഉപയോഗിച്ച് സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നീ മൂന്നു വിഭാഗങ്ങളിലായിരിക്കും കുടുംബശ്രീയുടെ ന്യൂജെന്‍ മാസ്‌കുകള്‍ വിപണിയിലെത്തുക. വിവിധ ബ്രാന്‍ഡ് ചെയ്തു വില്കാനും പദ്ധതിയുണ്ട്.

ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കുന്ന 20 കുടുംബശ്രീ വനിതകള്‍ക്കു ഡിസൈന്‍ മാസ്‌ക് നിര്‍മാണത്തില്‍ ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കും. ഉത്പന്നത്തിനു വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ മാസ്‌ക് നിര്‍മാണം കൂടുതല്‍ വ്യാപിപ്പിക്കും.

TAGS: Kudumbasree |