08
Wednesday
May 2024
May 2024
കോട്ടൺ മാസ്ക്കുകളുമായി കിറ്റെക്സ്
Posted on: April 25, 2020
കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്കുകള്‍ വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റെക്സ് വിപണിയിലെത്തിച്ചു. നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്കുകള്‍ സിംഗിള്‍, ഡബ്ള്‍ ലെയറുകളില്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്.
കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് മാസ്കുകളുടെ ഉത്പാദനം. ജി എസ് ടി ഉൾപ്പടെ 8.50 രൂപ മുതലാണ് മാസ്കിന്റെ വില.
TAGS: Kitex Garments |
News in this Section