ലുലു മാളില്‍ 50 ശതമാനം വിലക്കുറവ്

Posted on: January 2, 2020

കൊച്ചി : അഞ്ഞൂറിലേറെ ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി ലുലു മാളില്‍ 50 ശതമാനം വിലക്കുറവില്‍ 24 അവര്‍ സെയില്‍സ്. വെള്ളിയാഴ്ച രാത്രി 11.59 വരെയാണ് സെയില്‍സ്. ഈ ദിവസങ്ങളില്‍ മാളിന്റെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി 12 മണിവരെ നീട്ടിയിരിക്കുന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറീസ്, ബാഗുകള്‍, ഫുട്ട് വെയറുകള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, ഹോം ആന്റ് ഡെകോര്‍, ഗിഫ്റ്റുകള്‍, ഇലക് ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍, വ്യത്യസ്ത സേവനങ്ങള്‍ തുടങ്ങി ഭക്ഷണ പദാര്‍ത്ഥങ്ങളും ഓഫറിലൂടെ ലഭിക്കുന്നതാണ്.

ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു സെലിബ്രേറ്റ് കൂടാതെ ആക്‌സസറൈസ്, ആന്‍ഡ്, ജാക്ക് ആന്റ് ജോണ്‍സ്, വെറോ മോഡ, ടോമി ഹില്‍ഫിഗര്‍, യുസിബി, പ്യൂമ, ബിബസോച്ച്, ലീ റാങ്ക്‌ളര്‍, ലിവൈസ്, സ്റ്റീവ് മെയ്ഡന്‍, ആല്‍ഡോ, ഋതുകുമാര്‍, ഫോര്‍ എവര്‍ ന്യൂ, ഐഡന്റിറ്റി, ജീനി ആന്‍ഡ് ജോണി, പാര്‍ക്ക് അവന്യു, പെപെ, ലെന്‍സ് ആന്റ് ഫ്രെയിംസ്, മദര്‍, കെയര്‍ തുടങ്ങിയ അന്തര്‍ദേശീയ / ദേശീയ ബ്രാന്‍ഡുകള്‍ വില്‍പ്പനയില്‍ പങ്കെടുക്കുന്നു. മാളിലെ എന്റര്‍ടെയ്ന്‍മെന്റ് സോണായ സ്പാര്‍ക്കീസില്‍ കുട്ടികള്‍ക്ക് 2,000 രൂപ വിലമതിക്കുന്ന റൈഡുകളും ഗെയിമുകളും 1,000 രൂപ നിരക്കില്‍ ആസ്വദിക്കാവുന്നതാണ്.

TAGS: Lulu Mall |