മൈജി വാര്‍ഷിക വില്‍പന ഇന്ന് മുതല്‍

Posted on: November 9, 2019

മൈജി – മൈജനറേഷന്‍ ഡിജിറ്റല്‍ ഹബിന്റെ 14-ാം വര്‍ഷികം പ്രമാണിച്ച് വന്‍ ഓഫറുകളോടെയുള്ള വാര്‍ഷിക വില്‍പ്പന ഇന്ന് ആരംഭിക്കുന്നു. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടിവി, എസി, ക്യാമറ തുടങ്ങിയവയാണ് ഇളവുകളോടെ ലഭിക്കുന്നത്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓരോ 10,000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോഴും 1400 രൂപ ഡിസ്‌കൗണ്ടും ഒട്ടേറെ സമ്മാനങ്ങളും നല്‍കും. ആഘോഷത്തില്‍ പങ്കുചേരുവാന്‍ മൈജിയുടെ വിവിധ ഷോറൂമുകളില്‍ വരും ദിവസങ്ങളില്‍ പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ എത്തും.
ഫിനാന്‍സ് സൗകര്യം, അതിവേഗ വായ്പ തുടങ്ങി എല്ലാവിധ സേവനങ്ങളും ഷോറൂമുകളില്‍ ലഭ്യമാണ്. എല്ലാ ഷോറൂമുകളിലും മൈജി കെയര്‍ സര്‍വീസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.
മൈജിക്ക് കേരളത്തില്‍ 75 ഷോറൂമുകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 100 ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിടുന്നു.

TAGS: Myg | MyG Digital Hub |