ലുലു ഡൈജക്‌സ് : ലുലു കണക്ടിൽ ഡിസ്‌ക്കൗണ്ട് വില്പന

Posted on: September 7, 2016
ലുലു ഡൈജക്‌സിനോടനുബന്ധിച്ചുള്ള ലുലു എക്‌സ്‌പോ സിനിമാതാരം വിനയ്‌ഫോർട്ട് ഉദ്ഘാടനം ചെയ്യുന്നു. ലുലു മാൾ ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ, മാരിയറ്റ് ഓപ്പറേഷൻസ് മാനേജർ രാഹുൽ രാജ്, ലുലു റീട്ടെയ്ൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം എന്നിവർ സമീപം.

കൊച്ചി : ലുലു ഡൈജക്‌സിനോടനുബന്ധിച്ചുള്ള ലുലുഎക്‌സ്‌പോ സിനിമാതാരം വിനയ്‌ഫോർട്ട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 24 ലേറെ ആഗോള ബ്രാൻഡുകൾക്ക് ലുലു കണക്ടിൽ ആകർഷകമായ ഡിസ്‌ക്കൗണ്ടാണ് ഒരുക്കിയിട്ടുള്ളത്.

ആകർഷകമായ വിലക്കുറവിൽ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ വാങ്ങുന്നതോടൊപ്പം ഓരോ മണിക്കൂറിലും ഭാഗ്യസമ്മാനങ്ങളും കരസ്ഥമാക്കാം. ലുലു എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങിൽ ലുലു റീട്ടെയ്ൽ ജനറൽമാനേജർ സുധീഷ് നായർ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, കൊച്ചി മാരിയറ്റ് ഓപ്പറേഷൻസ് മാനേജർ രാഹുൽ രാജ്, ലുലു മാൾ ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ എന്നിവർ പ്രസംഗിച്ചു.

ലുലു എക്‌സ്‌പോയോടനുബന്ധിച്ച് ഡിസ്‌കൗണ്ടും സ്‌പെഷ്യൽ ഓഫറുകളും ഓണം കഴിയുന്നതുവരെ തുടരുമെന്ന് ലുലു റീട്ടെയ്ൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ അറിയിച്ചു.