ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ : എറണാകുളം സ്വദേശികളായ രണ്ട് പേർക്ക് ആൾട്ടോ കാറുകൾ

Posted on: September 2, 2016
ഇടപ്പള്ളി ലുലുമാളിലെ ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പ് ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് നിർവഹിക്കുന്നു. ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ മദൻകുമാർ, മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ, ചീഫ് എൻ ജിനീയർ പ്രസാദ് പി., ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ശ്രീലേഷ് ശശിധരൻ എന്നിവർ സമീപം.

കൊച്ചി : വമ്പൻ സമ്മാനങ്ങളുമായി ഇടപ്പള്ളി ലുലുമാളിൽ ആരംഭിച്ച ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിലെ വിജയികളെ തെരഞ്ഞെടുത്തു. എറണാകുളം സ്വദേശികളായ രാധാമണി എ.എസ്, മനോജ് സിൻഹ എന്നിവർക്കാണ് 2 മാരുതി ആൾട്ടോ എൽഎക്‌സ്‌ഐ കാറുകൾ മെഗാബംബർ സമ്മാനമായി ലഭിച്ചത്. കൂടാതെ 23 ഭാഗ്യശാലിൾ പ്രോത്സാഹന സമ്മാനമായ പ്രീമിയം ടിസോ വാച്ചുകൾക്കും അർഹരായി. കഴിഞ്ഞ 35 ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ലുലു ഷോപ്പിങ്ങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് നറുക്കെടുപ്പ് നടത്തിയത്.

ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ മദൻകുമാർ, മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ, ചീഫ് എൻജിനീയർ പ്രസാദ് പി., ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ശ്രീലേഷ് ശശിധരൻ എന്നിവർ സംബന്ധിച്ചു.

TAGS: Lulu Mall |