എസ്. കെ. സജീഷ് കെടിഐഎല്‍ ചെയര്‍മാന്‍

Posted on: July 24, 2023

തിരുവനന്തപുരം : കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) ചെയര്‍മാനായി എ കെ. സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മിഷന്‍ മെംബര്‍, ജില്ലാടൂറിസം പ്രമോഷന്‍കൗണ്‍സില്‍ (ഡിടിപിസി) എക്‌സിക്യൂട്ടിവ് മെംബര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന സജീഷ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

സംസ്ഥാനത്തെ ടൂറിസം മേഖലയിലെനിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏജന്‍സിയാണ് കെടിഐഎല്‍.