ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിന് കെഎംഎ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

Posted on: May 8, 2023

കൊച്ചി : കെഎംഎ മാനെജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍ നിന്ന് ഐഎ
സ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഏറ്റുവാങ്ങി. സൗരയൂഥത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വളര്‍ച്ചയ്ക്ക് അടിസ്ഥാനമാകുന്ന ഒട്ടനവധിസംസ്‌കൃത വിജ്ഞാനങ്ങള്‍ നമ്മുക്ക് സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞില്ല. വിജ്ഞാനത്തിന്റെ വീണ്ടെടുപ്പാണ് നാം നടത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചന്ദ്രോപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണം ഉടന്‍ ഉണ്ടാകുമെന്നും വിക്ഷേപണ വാഹനത്തിന്റെനിര്‍ണായക പരീക്ഷണ ദൗത്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും എസ്. സോമനാഥ് പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. തദ്ദേശീയമായി നിര്‍മിക്കുന്ന ഉത്പന്നങ്ങളാണ് ഇന്ന് നമ്മള്‍ റോക്കറ്റുകളുടെ നിര്‍മാണത്തില്‍ 50 ശതമാനവും ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും കേബിളുകളും നട്ടുംബോള്‍ട്ടും വരെ നേരത്തെ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ന് അത് നമ്മള്‍ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയെന്നുംഅദ്ദേഹം പറഞ്ഞു.

കെഎംഎ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷയായി. ഐഎസ്ആര്‍ഒചെയര്‍മാന്‍ എന്നതിനേക്കാള്‍ മലയാളികളുടെ അഭിമാനം കൂടിയായ സോമനാഥിന് അവാര്‍ഡ് സമ്മാനിക്കാന്‍ കഴിഞ്ഞത് കെഎംഎയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്നും അവര്‍ പറഞ്ഞു. കെഎംഎസെക്രട്ടറി അള്‍ജിയേഴ്‌സ് ഖാലിദ്, മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ വിവേക്‌കെ. ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.