ഹറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്‌മെന്റ് പുരസ്‌കാരം വി.കെ. മാത്യൂസിന്

Posted on: February 6, 2023

തിരുവനന്തപുരം : ഐബിഎസ് സോഫ്‌റ്റ്വെയറിന്റെ സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി.കെ. മാത്യുസിന് 2022ലെ ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മന്റ് പുരസ്‌കാരം. മുംബൈയിലെ ഹോട്ടല്‍ താജ് ലാന്‍ഡ്‌സ് എന്‍ഡില്‍ 200ഓളം വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായ ശിശിര്‍ബൈജാല്‍ വി.കെ. മാത്യൂസിന് പുരസ്‌കാരം കൈമാറി.

ഹുറൂണ്‍ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ 8 ശതകോടി പ്രാവശ്യവും ഇന്ത്യയില്‍ 1.5 ശതകോടി പ്രാവശ്യവും പ്രേക്ഷകര്‍ കാണാറുണ്ടെന്നാണ് കണക്ക്. ഹുറൂണിന്റെ അന്താരാഷ്ട്ര നിര്‍ണയസമിതിയാണ് വി.കെ. മാസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഹുറൂണ്‍റിപ്പോര്‍ട്ടിന്റെ ആഗോള ചെയര്‍മാന്‍ റുപെര്‍ട്ട് ഹൂഗ്വെര്‍ഫ്, ഹുറൂണ്‍ ഇന്ത്യയുടെ സ്ഥാപകനുംഎംഡിയുമായ അനസ്‌റഹ്‌മാന്‍ ജുനൈദ് എന്നിവരാണ് പുരസ്‌കാരദാന ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.

തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി 1997ല്‍ സ്ഥാപിതമായ ഐബിഎസ് സോഫ്‌റ്റ്വെയറിന് ഇന്ന് 30 രാജ്യങ്ങളില്‍ നിന്നായി 3,500 ജീവനക്കാരുണ്ട്.