May 2024
ഇസാഫ് ബാങ്ക് പത്മശ്രീ പുരസ്കാര ജേതാവ് ഡോ. ശോശാമ്മ ഐപ്പിനെ ആദരിച്ചു
Posted on: February 1, 2022
തൃശ്ശൂര്‍ : ഈ വര്‍ഷത്തെ പത്മശ്രീ പുരസ്കാര ജേതാക്കളിലോരാളായ ഡോ.ശോശാമ്മ ഐപ്പിനെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡിയും സിഇഒയുമായ കെ. പോള്‍ തോമസ് ആദരിച്ചു.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ജനറ്റിക്സ് ആന്‍ഡ് അനിമല്‍ ബ്രീഡിംഗ് വകുപ്പുമേധാവിയായിരുന്ന ശോശാമ്മ ഐപ്പിന് വെച്ചൂര്‍ പശുവിന്റെ സംരക്ഷണമടക്കം ചെയ്ത സേവനങ്ങള്‍ മാനിച്ചാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്.
ഇസാഫ് സഹസ്ഥാപക മെറീന പോള്‍ പൊന്നാട അണിയിച്ചു. തന്റെ ഗവേഷണ പുസ്തകമായ ‘വെച്ചൂര്‍ പശു പുനര്‍ജ്ജന്മം’ കെ. പോള്‍ തോമസിന് ശോശാമ്മ ഐപ്പ് സമ്മാനിച്ചു. ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് ആശംസയറിയിച്ചു.
TAGS: Dr. Shoshamma Eype | ESAF Small Finance Bank |
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്മെന്റിന് ഐഎസ്ഒ അംഗീകാരം
ആദ്യദിനം തന്നെ ഇസാഫ് ബാങ്കിന്റെ മുഴുവന്‍ ഓഹരികള്‍ക്കും അപേക്ഷകരായി
പ്രൊഫഷണല്‍ ഹെല്‍ത്ത് കെയര്‍ കോഴ്സുകളുമായി ഇസാഫ്
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) അനുമതി തേടി
ടിഎംഎ തയാറാക്കിയ ‘തൃശൂര്‍ വിഷന്‍ 2047’ വികസന രൂപരേഖ സമര്‍പ്പിച്ചു