ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്ക് എംഡിയായി തുടരും

Posted on: July 10, 2021

കൊച്ചി : ഫെഡറല്‍ ബാങ്കിന്റ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ .യുമായ ശ്യാം ശ്രീനിവാസന്റ പുനര്‍ നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി. 2024 സെപ്റ്റംബര്‍ 22 വരെ മൂന്നു വര്‍ഷത്തേക്കാണ് പുനര്‍ നിയമനം. സെപ്റ്റംബര്‍ 22-ന് കാലാവധി തീരുന്നതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് കൂടി നിയമനം നല്‍കാന്‍ ജൂലായില്‍ തന്നെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ആര്‍.ബി.ഐ.യുടെ അനുമതി തേടിയിരുന്നു. വെള്ളിയാഴ്ച നടന്ന ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളും പുനര്‍നിയമനം അംഗീകരിച്ചിരുന്നു.

ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോര്‍മിസ് കഴിഞ്ഞാല്‍ എം.ഡി. സ്ഥാനത്ത് ഏറ്റവുമധികം കാലം ഇരിക്കുന്ന ആളായിരിക്കും ശ്യാം. ആഗോള ബാങ്കിംഗ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റ ഇന്ത്യ
യിലെ കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവിയായിരുന്ന ശ്യാം , 2010 സെപ്ംബറിലാണ് ഫെഡറല്‍ബാങ്കിന്റെ തലപ്പത്ത് എത്തിയത്. ഈ കാലയളവില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 63,000 കോടി രൂപയില്‍ നിന്ന്
മൂന്നു ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

തിരുച്ചിറപ്പള്ളിയിലെ റീജണല്‍ എന്‍ജിനീയറിംഗ് കോളേജ്, ഐ.ഐ.എം. കൊല്‍ക്കത്തഎന്നിവിടങ്ങളില്‍ പഠിച്ച ശ്യാംശ്രീനിവാസന്‍, ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമും
പൂര്‍ത്തിയാക്കിയിട്ടുണ്ട്.