ഫെഡറല്‍ ബാങ്കില്‍ ശ്യാം ശ്രീനിവാസന്‍ തുടരും

Posted on: October 1, 2019

കൊച്ചി : ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി. ഇ.ഒ. യുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. 2020 സെപ്റ്റംബര്‍ 22- വരെ അദ്ദേഹം തുടരും. റിസര്‍വ് ബാങ്ക് ഇതിന് അംഗീകാരം നല്‍കി. 2010 സെപ്റ്റംബറിലാണ് അദ്ദേഹം ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തെത്തിയത്. ഈ കാലയളവില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 63,000 കോടി രൂപയില്‍ നിന്ന് 2.45 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക ലാഭം 464 കോടിയില്‍ നിന്ന് 1,244 കോടി രൂപയിലുമെത്തി.