കറൻസി പിൻവലിക്കൽ : ബിസിനസ് സുതാര്യമാക്കുമെന്ന് ശ്യാം ശ്രീനിവാസൻ

Posted on: November 9, 2016

shyam-srinivasan-big

കൊച്ചി : 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം തികച്ചും മൗലികമായ ഒന്നാണെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ഹൃസ്വകാലാടിസ്ഥാനത്തിൽ ചെറിയ തോതിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടയാവും.

എങ്കിലും ധീരവും ദീർഘവീക്ഷണത്തോടു കൂടിയതുമായ തീരുമാനം രാജ്യത്തെ ബിസിനസ് ഇടപാടുകൾ കൂടുതൽ സുതാര്യവും സുസ്ഥിരവുമാകുമെന്നുള്ളത് തീർച്ചയാണെന്ന് അദേഹം പറഞ്ഞു.