പി എസ് വിശ്വനാഥ് റാന്‍സ്റ്റഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിതനായി

Posted on: April 7, 2021

കൊച്ചി : രാജ്യത്തെ മുന്‍നിര എച്ച്ആര്‍ സേവനദാതാക്കളിലൊന്നായ റാന്‍സ്റ്റഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പി എസ് വിശ്വനാഥിനെ നിയമിച്ചു. നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം.

ഈ വര്‍ഷം ജൂലൈ ഒന്നു മുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ നാലു വര്‍ഷമായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പ്രവര്‍ത്തിച്ചു വരുന്ന പോള്‍ ഡുപള്‍സില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. വിവിധ മേഖലകളിലെ മുന്‍നിര കമ്പനികളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള വിശ്വനാഥ് 2014-ലാണ് റാന്‍സ്റ്റഡില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

2016-ല്‍ ചീഫ് ഫിനാന്‍സ് ഓഫിസറായി ചുമതലയേറ്റു. റാന്‍സ്റ്റഡില്‍ പ്രവേശിക്കും മുന്‍പ് ജനറല്‍ ഇലക്ട്രിക്കല്‍സ്, മോട്ടറോള, ടിവിഎസ് ഗ്രൂപ്പ് എന്നീ കമ്പനികളില്‍ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.