ശാലിനി വാരിയർ ഐ ഡബ്ല്യു എൻ ദക്ഷിണ മേഖല ചെയർവുമൺ

Posted on: March 26, 2021

കൊച്ചി : ഇന്ത്യന്‍ വുമന്‍ നെറ്റ്വര്‍ക് (ഐ.ഡബ്ല്യു.എന്‍.) ദക്ഷിണ മേഖലാ ചെയര്‍വുമണ്‍ ആയി ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറും റീട്ടെയില്‍ വിഭാഗം സി.ഒ.ഒ.യും ബിസിനസ് ഹെഡുമായ ശാലിനി വാരിയരെ തിരഞ്ഞെടുത്തു. എ.എല്‍.പി.എല്‍.എ. ഇന്ത്യ ഡയറക്ടര്‍ ശോഭ ദിക്ഷിത് ഡെപ്യൂട്ടി ചെയര്‍വുമണ്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിക്ക് (സി.ഐ.ഐ.) കീഴിലുള്ള വനിതാ സംഘടനയാണ് ഐ.ഡബ്ല്യു.എന്‍.2018-20’ല്‍ ഐ.ഡബ്ല്യു.എന്‍. കേരള ചെയര്‍വുമന്‍ ആയിരുന്നു ശാലിനി വാരിയര്‍. 2020-21-ല്‍ സംഘടനയുടെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി ചെയര്‍വുമന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS: IWN | Shalini Warrier |