ശാലിനി വാരിയര്‍ ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍

Posted on: January 17, 2020

കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി ശാലിനി വാരിയറെ നിയമിച്ചു. 2015 മുതല്‍ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. റീട്ടെയില്‍ ബാങ്കിന് ബിസിന്‌സ് ഹെഡിന്റെ അധിക ചുമതലയും 2019 മുതല്‍ അവര്‍ക്കായിരുന്നു.

ചാര്‍ട്ടേട് അക്കൗണ്ടന്റാണ് ശാലിനി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ് അവര്‍. ബാങ്കിംഗ് രംഗത്ത് 25 വര്‍ഷത്തെ പരിചയമുണ്ട്. ഫെഡറല്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിലായിരുന്നു ശാലിനി.

TAGS: Shalini Warrier |