അലോക് സിംഗ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ.

Posted on: November 10, 2020

കൊച്ചി : എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സി.ഇ.ഒ. ആയി അലോക് സിംഗ് ചുമതലയേറ്റു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ആസ്ഥാനത്തെത്തിയാണ് തിങ്കളാഴ്ച അലോക് സിംഗ് ചുമതലയേറ്റത്.

ആറു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കെ. ശ്യാംസുന്ദര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സി.ഇ.ഒ. നിയമനം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. സ്ഥാനം ഏറ്റെടുക്കും മുമ്പ് അലോക് സിംഗ് ന്യൂഡല്‍ഹിയിലെ ഒരു വ്യോമയാന ഉപദേശക-കണ്‍സള്‍ട്ടിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഒമാന്‍ എയര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയസമ്പത്തുണ്ട്. റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എം.ബി.എ. നേടിയ അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഫെലോഷിപ്പോടു കൂടിയാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്.