വി. നന്ദകുമാര്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍

Posted on: June 11, 2020

അബുദാബി : യു.എ.ഇ. ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ആൻഡ്
കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി വി. നന്ദകുമാറിനെ നിയമിച്ചു. നിലവില്‍ ഗ്രൂപ്പിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

ഇരുപത് വര്‍ഷമായി ലുലുവില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മാധ്യമപ്രവർത്തകനായിരുന്നു.
ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിംഗ് ബിസിനസ് തുടങ്ങിയ മേഖലകളിലുള്ള ഗ്രൂപ്പിന്റെ ആഗോള മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ – സോഷ്യല്‍ മീഡിയ, സി എസ് ആർ എന്നീ വിഭാഗങ്ങൾ
നന്ദകുമാറിന്റെ നേതൃത്വത്തിലായിരിക്കും.  മിഡില്‍ ഈസ്റ്റിലെ മികച്ച അഞ്ച് മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളില്‍ ഒരാളായി നന്ദകുമാറിനെ പ്രമുഖ ബിസിനസ് മാസികയായ ഫോബ്‌സ് അടുത്തയിടെ തെരഞ്ഞെടുത്തിരുന്നു.