അനുഷ്‌ക ശർമ ഗോദ്‌റെജ് എക്സ്പേർട്ട് റിച്ച് ക്രീം ഹെയർ കളർ ബ്രാൻഡ് അംബാസഡർ

Posted on: November 6, 2019

കൊച്ചി : ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള ഹെയർ കളർ ബ്രാൻഡുകളിലൊന്നായ ഗോദ്റെജ് എക്സ്പേർട്ട് റിച്ച് ക്രീമിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർ സ്റ്റാർ അനുഷ്‌ക ശർമയെ നിയമിച്ചു. ബ്രാൻഡ് കൂടുതൽ സമകാലികവും അനിവാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ ലൈഫ്സ്‌റ്റൈലിൽ നിറഞ്ഞു നിൽക്കുന്ന യുവത്വത്തിന്റെ പ്രതീകമായ അനുഷ്‌കയെ തന്നെ തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ കേശ നിറങ്ങളിൽ ആധിപത്യം പുലർത്തുന്ന ബ്രാൻഡാണ് ഗോദ്റെജ് എക്സ്പേർട്ട് റിച്ച് ക്രീമെന്നും ഇന്ത്യയെ കുറിച്ചുള്ള കമ്പനിയുടെ സ്വപ്നങ്ങളെ മുന്നോട്ട് കൊണ്ടു പോകാനുള്ള യാത്രയിൽ താനും പങ്കുചേരുകയാണെന്നും അനുഷ്‌ക ശർമ പറഞ്ഞു.

ഗോദ്റെജ് എക്സ്പേർട്ട് റിച്ച് ക്രീമിന്റെ ഭാവി വളർച്ചയ്ക്കായി അനുഷ്‌കയുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണെന്നും ആഗോള ഐക്കണായ അനുഷ്‌കയെ ഈ തലമുറയിലെ ഏറ്റവും മികച്ച നായികയായാണ് കണക്കാക്കുന്നതെന്നും ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ്, ഇന്ത്യ-സാർക്ക്, സിഇഒ സുനിൽ കടാരിയ പറഞ്ഞു.