അനുഷ്‌ക ശർമ പാന്റീൻ ബ്രാൻഡ് അംബാസഡർ

Posted on: July 23, 2015

Anushka-Sharma-with-Panteneകൊച്ചി : കേശസംരക്ഷണ ബ്രാൻഡായ പാന്റീന്റെ ബ്രാൻഡ് അംബാസഡർ ആയി ബോളിവുഡ് സൂപ്പർസ്റ്റാർ അനുഷ്‌ക ശർമ നിയമിതയായി. പാന്റീൻ തന്നെ വിസ്മയിപ്പിച്ചതായി അനുഷ്‌ക പറഞ്ഞു. തലമുടിക്കു തന്നെ പ്രകടമായ മാറ്റം. മുടിനാരുകൾക്ക് ആരോഗ്യവും കരുത്തും തിരിച്ചുകിട്ടി. മുടിക്ക് പ്രകൃതിദത്ത നിറവും പാന്റീൻ നൽകിയതായി നടിയും നിർമാതാവുമായ അനുഷ്‌ക കൂട്ടിച്ചേർത്തു.

ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ശ്രേണിയാണ് പാന്റീൻ ഇപ്പോൾ വിപണിയിലെത്തിച്ചിരിക്കുന്നത്. വെള്ളത്തിലെ ദോഷകരമായ ധാതുക്കളെ കണ്ടെത്തുകയും അവയെ നിർവീര്യമാക്കുകയും മുടിക്ക് പോഷകങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന കെരാറ്റിൻ ഡാമേജ് ബ്ലോക്കേഴ്‌സോടുകൂടിയ ഷാംപൂ ആണ് ഇതിൽ പ്രധാനം. നൂതന കണ്ടീഷണിങ്ങ് സാങ്കേതികവിദ്യയോടു കൂടിയ കണ്ടീഷണറുകളും പാന്റീൻ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതിലെ ഹിസ്റ്റിഡൈൻ എന്ന പോഷകം മുടിയിഴകൾക്ക് കരുത്തേകും. ടോട്ടൽ ഡാമേജ് കെയർ, ഹെയർ ഫോൾ കൺട്രോൾ എന്നിവയും പാന്റീൻ ശ്രേണിയിൽ ഉൾപ്പെടും.