09
Thursday
May 2024
May 2024
രാകേഷ് ശ്രീവാസ്തവ നിസാൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ
Posted on: September 6, 2019
കൊച്ചി : നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി രാകേഷ് ശ്രീ വാസ്തവ ചുമതലയേറ്റു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന വികസന വിഭാഗത്തിലെ ഡയറക്ടറായിരുന്നു. രാകേഷിന് ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖലയിൽ 30 വർഷത്തെ നേതൃത്വ പരിചയമുണ്ട്. മാരുതി സുസൂക്കി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എന്നിവിടങ്ങളിൽ സീനിയർ മാനേജ്മെന്റ് പദവികളും വഹിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഉപയോക്താക്കൾക്കും പങ്കാളികൾക്കും ജീവനക്കാർക്കുമായി നിസാൻ പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
TAGS: Nissan India | Nissan Motor India | Rakesh Srivastava |
News in this Section