ബേബി മാത്യു സോമതീരം കെ ടി എം പ്രസിഡന്റ്

Posted on: August 28, 2019

കൊച്ചി : കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡൻറായി ബേബി മാത്യു സോമതീരത്തെയും സെക്രട്ടറിയായി ജോസ് പ്രദീപിനെയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന കേരള ട്രാവൽ മാർട്ട് കമ്മിറ്റി യോഗമാണ് ഇരുവരെയും തെരഞ്ഞെടുത്തത്. രണ്ട് വർഷമാണ് കാലാവധി.

സ്വാമിനാഥൻ എസ് (വൈസ് പ്രസിഡന്റ് ), ഹരികുമാർ സി (ജോയിന്റ് സെക്രട്ടറി), സ്‌കറിയ ജോസ് (ട്രഷറർ), ബോണി പോൾ, ജനേഷ് ജെ, ജോബിൻ ജോസഫ്, ജോസ് മാത്യൂ, ലളിത് വിശ്വകുമാർ, മല്ലിക ദിനേശ് കുമാർ, മുഹമ്മദ് അൻസാരി കെ എ, പിഎം റോസ് മസൂദ്, രാകേഷ് ഒ എം, റിയാസ് യു സി, ശൈലേന്ദ്രൻ എം, തേജസ് ജോസ് (ഭരണസമിതി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.