അൻഷുല കാന്ത് ലോകബാങ്ക് എംഡി, സിഎഫ്ഒ

Posted on: July 14, 2019

വാഷിംഗ്ടൺ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അൻഷുല കാന്ത് ലോകബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിതയായി. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് അൻഷുലയുടെ നിയമനം പ്രഖ്യാപിച്ചത്.

ന്യൂഡൽഹിയിലെ ലേഡീ ശ്രീറാം കോളജിൽ നിന്ന് ബിരുദവും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അൻഷുല എസ് ബി ഐയിൽ ചേർന്നത്.