ക്രെഡായ് കൊച്ചി : പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Posted on: May 31, 2019

കൊച്ചി: ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കൊച്ചിയില്‍ നടന്ന ചടങ്ങി ക്രെഡായ് ദേശീയ വൈസ് പ്രസിഡന്റ് ആര്‍. നാഗരാജ് റെഡ്ഢി മുഖ്യാതിഥിയായിരുന്നു.

പ്രസിഡന്റായി ട്രൈന്‍ ഹോള്‍ഡിങ്സ് ചെയര്‍മാന്‍ രവി ജേക്കബ്, സെക്രട്ടറിയായി പ്രൈം മെറിഡിയന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജിംഗ് ഡയറക്ടര്‍ ടി. എന്‍. രവിശങ്കര്‍, ട്രഷറര്‍ ആയി ട്രിനിറ്റി ആര്‍ക്കേഡ് ഡയറക്ടര്‍ റോയ് ജോസഫ്, ജോയിന്റ് സെക്രട്ടറിയായി ഇഎംപീരിയ ഹോംസ് ഡയറക്ടര്‍ പി. എഡ്വേര്‍ഡ് ജോര്‍ജ് എന്നിവരാണ് ചുമതലയേറ്റത്.

TAGS: Credai |