ബോള്‍ട്ട് രാജ്യത്ത് 20 ലക്ഷം യൂണിറ്റുകള്‍ നിര്‍മാണം നടത്തി

Posted on: May 16, 2023

കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രൊജക്റ്റിന്റെ ഭാഗമായി ലൈഫ് സ്‌റ്റൈല്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ ബോള്‍ട്ട് രാജ്യത്ത് 20 ലക്ഷം യുണിറ്റുകള്‍ നിര്‍മാണം നടത്തി. വയര്‍ലെസ് സ്റ്റീരിയൊ, നെക്ക്ബാന്‍ഡ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവയാണ് ബോള്‍ട്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍.

ഗുണനിലവാരത്തില്‍ മികവോടെ, നല്ല രൂപകല്പ്പനയിലാണ് ഉപകരണങ്ങളെല്ലാം നിര്‍മിച്ചിരിക്കുന്നത്. മൊത്തംതൊഴിലാളികലില്‍ 50 ശതമാനം വനിതാ സംവരണം എന്ന പ്രത്യേകതയുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ കമ്പനി 100 ശതമാനം വളര്‍ന്ന് വരുമാനം 500 കോടിയില്‍ എത്തിയിട്ടുണ്ട്. 12.76 ലക്ഷം ടു വയര്‍ലെസ് സ്റ്റീരിയോ, 6 ലക്ഷം നെക്ക്ബാന്‍ഡ്, 1.25 ലക്ഷംസ്മാര്‍ട്ട് വാച്ച് തുടങ്ങിയവയാണ് ഇക്കാലയളവില്‍ ബോള്‍ട്ട് നിര്‍മിച്ചത്.

TAGS: Boltt |