ബഹിരാകാശയാത്ര വൈകില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര

Posted on: July 27, 2021

കോട്ടയം : രാജ്യത്തെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് എന്ന ബഹുമതി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് വൈകാതെ സ്വന്തമാകും. റിച്ചാര്‍ഡ് ബാന്‍സണ്‍ ചെയര്‍മാനായുള്ള വെര്‍ ജിന്‍ ഗലാക്ടിക് എന്ന കമ്പനിയാണ് ബഹിരാകാശത്തേക്ക് സന്തോഷ് ഉള്‍പ്പെടുന്ന ടീമിന് യാതയൊരുക്കുന്നത്. പതിനഞ്ചുവര്‍ഷം മുന്‍പ് ഇതിനായി തുടങ്ങിയ ശ്രമം ഇനി ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് സന്തോഷ് ജോര്‍ജ് കോട്ടയം പ്രസ്
ക്ലബില്‍ പറഞ്ഞു.

ഏതു യാത്രയ്ക്കുമുള്ള റികേ പെയ്‌സ് യാത്രയ്ക്കുമുള്ളു. ബഹിരാകാശ യാത്രയിലേക്ക് ഏറെ കഠിന പരിശീലനമാണ് നടന്നത്. ഏറ്റവും പ്രധാനം ശരീരഭാരം എട്ടുമടങ്ങായി ഉയര്‍ന്നെന്ന് തോന്നിപ്പിക്കുന്നതും അ
ടുത്തത് ശരീരത്തിന് കനമേയില്ലെന്നു തോന്നിപ്പിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുകയെന്നതാണ്. സീറോ ഗ്രാവിറ്റി പരിശീലനം കഠിനമല്ല. കാരണം ബഹിരാകാശത്തായതിനാല്‍ ശരീരത്തിന് ഭാരം അനുഭവപ്പെടില്ല.

ആദ്യഘട്ടങ്ങളില്‍ ഛര്‍ദിയും മറ്റും അനുഭവപ്പെട്ടിരുന്നു. പത്യേക വിമാനത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലേക്കു കുത്തനെ പതിക്കും. ആദ്യം ഭയംതോന്നി. പിന്നീട് കൗതുകത്തിനും തമാശയ്ക്കുമൊക്കെ ആ
അനുഭവം വഴിമാറിയെന്നും സന്തോഷ് ജോര്‍ജ് പറഞ്ഞു.