ഹൈദരാബാദിലെ ഡ്യൂറാ- ലൈന്‍ ഫാക്റ്ററി വോവിന്‍ ഏറ്റെടുത്തു

Posted on: July 9, 2021

 

ന്യൂഡല്‍ഹി : കെട്ടിടങ്ങള്‍ക്കും പശ്ചാത്തല വികസന പദ്ധതികള്‍ക്കും മേന്‍മയേറിയ പൈപ്പുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കുന്ന ഓര്‍ബിയാ ഗ്രൂപ്പില്‍ പെട്ട ആഗോള കമ്പനിയായ വോവിന്‍, ഡ്യൂറാ- ലൈനിന്റെ ഹൈദരാബാദിലെ ഫാക്റ്ററി സ്വന്തമാക്കി.

ഓര്‍ബിയ ഗ്രൂപ്പിന്റെ തന്നെ ഭാഗമായ ഡ്യൂറാ ലൈന്‍ ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ വ്യവസായങ്ങള്‍ക്കുള്ള വലിപ്പമേറിയ പോളി എത്തിലീന്‍ കുഴലുകളാണ് ഹൈദരാബാദില്‍ ഉത്പാദിപ്പിച്ചു വരുന്നത്. വോവിന്‍ തുടര്‍ന്നും ആധുനിക വാട്ടര്‍-ഗ്യാസ് പൈപ്പുകളും ഫിറ്റിംഗുകളും ഉത്പാദിപ്പിക്കുന്നതോടൊപ്പം കുടിവെള്ള വിതരണത്തിനും മലിന ജലമൊഴുക്കുന്നതിനുമുള്ള പി വി സി , സി പി വി സി പൈപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യക്കായി നിക്ഷേപം നടത്തുന്നതുമാണ്.

ജല വിതരണത്തിലും ശുചീകരണത്തിലും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട വൈദഗ്ധ്യവുമായി 2000-ത്തിലാണ് വോവിന്‍ വീണ്ടും ഇന്ത്യയിലെത്തുന്നത്. ഇവിടെ ശുദ്ധജല വിതരണ രംഗത്തും ശുചീകരണത്തിലും ഒരു പാട് മുന്നോട്ട് പോകാനുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഈ തിരിച്ചു വരവ്. ഇന്ത്യയില്‍ 8.8 കോടി ആളുകള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്നാണ് കണക്ക്. 9.1 കോടി പേര്‍ക്ക് മെച്ചപ്പെട്ട സാനിറ്റേഷന്‍ സൗകര്യവുമില്ല.

ഇന്ത്യക്ക് ഇന്ന് അത്യാവശ്യമായ ശുദ്ധജലം, ശുചീകരണ സംവിധാനം, വൃത്തിയും വെടിപ്പും എന്നിവ യാഥാര്‍ഥ്യമാക്കാന്‍ വോവിന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി ഏഷ്യാ- പെസിഫിക് പ്രസിഡന്റ് ഫ്രീക്ക് ക്രം പറഞ്ഞു. നഗരങ്ങളെ വൃത്തിയായി സൂക്ഷിക്കുകയും ഊര്‍ജ ഉപഭോഗം കുറക്കുകയും വേണം. ഡ്യൂറാ ലൈന്‍ ഫാക്റ്ററി ഏറ്റെടുത്തത് കമ്പനിയുടെ ആഗോള വികസന യാത്രയിലെ പ്രധാന കാല്‍വയ്പും ഇന്ത്യയുടെ പശ്ചാത്തല വികസന – പരിസ്ഥിതി സംരക്ഷണ ആവശ്യങ്ങളോടുള്ള സമരരസപ്പെടലുമാണ്.

ഇന്ത്യയില്‍ സ്വന്തമായി ഫാക്റ്ററി സ്വായത്തമാക്കാന്‍ കഴിഞ്ഞത് ചില്ലറ നേട്ടമല്ല. രാജ്യത്തെ സുസ്ഥിര പശ്ചാത്തല സൗകര്യ വികസനത്തിനുള്ള പി വി സി , സി പി വി സി , എസ് ഡബ്ല്യു ആര്‍ പൈപ്പുകളും ഫിറ്റിംഗുകളും കുറഞ്ഞ ചെലവില്‍ ഹൈദരാബാദ് ഫാക്റ്ററിയില്‍ ഉത്പാദിപ്പിക്കുന്നതാണ്. ഗുണനിലവാരവും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായി ഉറപ്പ് വരുത്തും. രാജ്യത്തൊട്ടാകെ ശക്തമായ ചാനല്‍ പങ്കാളികളും വിപണന ശൃംഖലയും സജ്ജമായിട്ടുണ്ട്. ഉത്പന്നങ്ങള്‍ എല്ലായിടത്തും ലഭ്യമാണ്. പഞ്ചാത്തല വികസന മേഖലയില്‍ ഇരട്ട അക്ക വളര്‍ച്ചാ സാദ്ധ്യതയുള്ള ഇന്ത്യ വോവിന്റെ മുന്‍ഗണനാ വിപണിയാണെന്ന് ഫ്രീക് ക്രം അഭിപ്രായപ്പെട്ടു. വോവിന് 37 രാജ്യങ്ങളിലായി 10,500 ജീവനക്കാരുണ്ട്.

 

TAGS: Wavin |