സ്‌പെഷലൈസ്ഡ് ടെമ്പറേച്ചർ കൺട്രോൾഡ് ലോജിസ്റ്റിക്‌സ് സേവനവുമായി ബ്ലൂഡാർട്ട്

Posted on: October 8, 2020

മുബൈ : ബ്ലൂഡാർട്ട് കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്‌പെഷലൈസ്ഡ് ടെമ്പറേച്ചർ കൺട്രോൾഡ് ലോജിസ്റ്റിക്‌സ് സേവനം അവതരിപ്പിച്ചു. ആരോഗ്യമേഖലയില്‍ നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് താപനിയന്ത്രിത ചരക്ക് കൈമാറ്റം. ലൈഫ് സയന്‍സ്, ഹെല്‍ത്ത് കെയര്‍, ക്ലിനിക്കല്‍ ട്രയല്‍സ് മേഖലകളില്‍ ശക്തമായ വിതരണശൃംഖല ബ്ലു ഡാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. വാക്‌സിന്‍ മേഖലയില്‍ തടസ്സമില്ലാത്ത ചരക്ക് കൈമാറ്റത്തിനായി `കോള്‍ഡ് ചെയിന്‍ സര്‍വ്വീസും` ബ്ലു ഡാര്‍ട്ട് ഉറപ്പു നല്‍കുന്നുണ്ട്. കോവിഡ് വാക്‌സിന്റെ തുടര്‍ന്ന് വരുന്ന ഘട്ടങ്ങളില്‍ താപനിയന്ത്രിത ചരക്ക് കൈമാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

വാക്‌സിന്‍ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും ടി.സി.എല്‍ സംവിധാനം ഒഴിച്ചുകൂടാനാവില്ല. -80 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താഴ്ന്ന താപനിലയില്‍ സൂക്ഷിക്കാന്‍ പോലും ബ്ലൂഡാര്‍ട്ടിന്റെ സേവനങ്ങള്‍ പര്യാപ്തമാണ്. കോടികണക്കിന് കോവിഡ് വാക്‌സിനുകള്‍ രാജ്യത്തിനകത്തും പുറത്തും സുരക്ഷിതമായും വേഗത്തിലും എത്തിക്കാനുള്ള ശക്തമായ ശൃംഖലയും ബ്ലുഡാര്‍ട്ടിന്റെ സവിശേഷതയാണ്. വാക്‌സിനുകള്‍, മെഡിക്കല്‍ സാമ്പിളുകളുടെ കൈമാറ്റം എന്നിവക്ക് ഈ രീതിയാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ആരോഗ്യ അടിയന്തരാവസ്ഥ കാലത്ത് ചികിത്സാ സംബന്ധിയായ വസ്തുക്കളുടെ വിതരണത്തിന് കാര്യക്ഷമമായ പങ്കാളിത്തം ആവശ്യമാണ്. തങ്ങളത് ഉറപ്പു നല്‍കുന്നുണ്ടെന്ന് ബ്ലു ഡാര്‍ട്ട് സി.എം.ഒയും ബിസിനസ് ഡെവലപ്‌മെന്റ് തലവനുമായ കേതന്‍ കുല്‍ക്കര്‍ണി പറഞ്ഞു. കോവിഡ് 19 ന് എതിരായുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള വിവിധ കമ്പനികളുടെ ക്ലിനിക്കല്‍ ട്രെയലുകളില്‍ ഞങ്ങള്‍ പങ്കാളികളാണ്. നിര്‍ണായക വാക്‌സിനുകളുടെ കൈമാറ്റം-സൂക്ഷിക്കല്‍-വിതരണം എന്നിവക്ക് പ്രത്യേക ഉപകരണങ്ങളും വിദഗ്ധരും ആവശ്യമാണ്. ആവശ്യം എത്രയധികമാണെങ്കിലും അതിനെ മറികടക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സി.ആര്‍.ഒ), വാക്‌സിന്‍/ടെസ്റ്റിംഗ് കിറ്റ് നിര്‍മ്മാതാക്കള്‍, മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ആവശ്യക്കാര്‍ എന്നിവര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ദ്രുതഗതിയിലും സുരക്ഷിതവുമായി എത്തിച്ച് നല്‍കാന്‍ ബ്ലു ഡാര്‍ട്ടിന് സാധിക്കും. നെറ്റ് പ്രമോട്ടര്‍ അപ്രോച്ച് രീതിയില്‍ നടത്തിയ ഗവേഷണത്തില്‍ ടി.സി.എല്‍ പരിഹാരങ്ങളില്‍ 100 ശതമാനം നെറ്റ് പ്രമോട്ടര്‍ സ്‌കോര്‍ (എന്‍പിഎസ്) നേടാന്‍ ബ്ലു ഡാര്‍ട്ടിന് സാധിച്ചു.

എന്‍.പി.എസ് ഉള്ള മറ്റ് സേവനങ്ങളെക്കാള്‍ ഉയര്‍ന്നതാണിത്. ആരോഗ്യ ഉപകരണങ്ങളുടെ വിതരണത്തില്‍ ബ്ലു ഡാര്‍ട്ട് നിലവില്‍ സജീവ പങ്കാളിയാണ്. കോവിഡ് വാക്‌സിന്‍ സാമ്പിള്‍, കോവിഡ് 19 ടെസ്റ്റിംഗ് കിറ്റ്, വെന്റിലേറ്റര്‍, സര്‍ജിക്കല്‍ മാസ്‌ക്ക്, ഗൌസുകള്‍ എന്നിവ നിലവില്‍ ബ്ലു ഡാര്‍ട്ടിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി 35,000 ത്തിലേറെ ഇടങ്ങളില്‍ ബ്ലു ഡാര്‍ട്ടിന് ശൃംഖലകളുണ്ട്.

 

TAGS: Blue Dart |