വിദേശ ഇന്ത്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്

Posted on: May 8, 2020

കൊച്ചി : കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ വിദേശ ഇന്ത്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഏതെങ്കിലും ബ്ലൂഡാര്‍ട്ട് / ഡിഎച്ച്എല്‍ കൗണ്ടറിലെത്തി മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ അവരുടെ വിദേശത്തുള്ള കുടുംബത്തിനും കൂട്ടുകാര്‍ക്കും ഡോര്‍ ടു ഡോര്‍ എക്‌സ്പ്രസ് സര്‍വീസിലൂടെ മരുന്നുകള്‍ എത്തിച്ചു നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ ആവശ്യ സാധനങ്ങള്‍ അടിയന്തരമായി എത്തിക്കാനായി ബ്ലൂ ഡാര്‍ട്ട് ടീമുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അഭ്യന്തരവും രാജ്യാന്തരവുമായ വിതരണം ഉറപ്പുവരുത്താനായി കമ്പനി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

TAGS: Blue Dart |