ബ്ലൂഡാർട്ട് എക്‌സ്പ്രസ് വക്രാഞ്ചിയുമായി ലോജിസ്റ്റിക്‌സ് ധാരണ

Posted on: March 26, 2018

കൊച്ചി : ബ്ലൂഡാർട്ട് എക്‌സ്പ്രസ് കൊറിയർ ലോജിസ്റ്റിക്‌സ് സേവനങ്ങൾ  അഖിലേന്ത്യാ തലത്തിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ വക്രാഞ്ചി ലോജിസ്റ്റിക്‌സുമായി ധാരണയിലെത്തി. ഇതനുസരിച്ച് വക്രാഞ്ചി കേന്ദ്രങ്ങൾ വഴി താങ്ങാവുന്ന നിരക്കിൽ വിശ്വസനീയവും കാര്യക്ഷമവുമായി കൊറിയർ അയക്കുവാനും സ്വീകരിക്കുവാനും സാധിക്കും.

എക്‌സ്പ്രസ് ഡെലിവറി സേവനങ്ങൾ രാജ്യമൊട്ടാകെയുള്ള 44,000 ൽ അധികം വക്രാഞ്ചി കേന്ദ്രങ്ങളിലൂടെ ലഭ്യമാകുമ്പോൾ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സിന് പുതിയ മാനം കൈവരുമെന്ന് ബ്ലൂഡാർട്ട് എക്‌സ്പ്രസിന്റെ മാനേജിംഗ് ഡയറക്ടർ അനിൽ ഖന്ന അഭിപ്രായപ്പെട്ടു.

നിലവിൽ ബ്ലൂ ഡാർട്ടിന്റെ ആഭ്യന്തര ശൃംഖലയിൽ 35,000 ൽ അധികം ടച്ച് പോയിന്റുകളുണ്ട്. ഡി എച്ച് എല്ലുമായി സഹകരിച്ച് 220 ൽ അധികം ആഗോള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു.