May 2024
ശശിധര്‍ ജഗദീശന് എച്ച് ഡി എഫ് സി ബാങ്ക് സിഇഒ
Posted on: August 5, 2020
മുംബൈ : എച്ച് ഡി എഫ് സി ബാങ്കില്‍ സിഇഒയും മാനേജിംഗും ഡയറക്ടറുമായി ശശിധര്‍ ജഗദീശന് നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. ആദിത്യ പുരി ഒക്ടോബര്‍ 25 ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഒക്ടോബര്‍ 27 ന് ശശിധര്‍ ചുമതലയേല്‍ക്കും. മൂന്നു വര്‍ഷത്തക്കായിരിക്കും നിയമനം.
1996 ല്‍ എച്ച് ഡി എഫ് സി ബാങ്കില്‍ മാനേജരായി പ്രവര്‍ത്തനം തുടങ്ങിയ ശശിധര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്. ബ്രിട്ടനിലെ ഷഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിടുണ്ട്. നിലവില്‍ ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് ഉള്‍പ്പെടെ പ്രധാന വകുപ്പുകളുടെ നേതൃത്വം വഹിച്ചുവരികയായിരുന്നു.
ബാങ്കിന്റെ സിഇഒ യും മാനേജിംഗ് ഡയറക്ടറുമായി 1994 മുതൽ പ്രവര്‍ത്തിച്ചു വരുന്ന ആദിത്യ പുരി 70 വയസ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്. രാജ്യത്തെ ഒരു സ്വകാര്യബാങ്കില്‍ ഏറ്റവുമധികം കാലം എംഡിയും സിഇഒ യുമായിരുന്ന വ്യക്തി യും ആദിത്യ പുരിയാണ്.
TAGS: Aditya Puri | HDFC Bank | Sashidhar Jagdishan |