അവകാശ ഓഹരി : മുകേഷ് അംബാനിക്ക് ലഭിച്ചത് 5.52 ലക്ഷം ഓഹരികള്‍

Posted on: June 12, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി ഇഷ്യു വഴി കമ്പനിയുടമ മുകേഷ് അംബാനിക് ലഭിച്ചത് 5.52 ലക്ഷം ഓഹരികള്‍. ഇതോടെ അദ്ദേഹത്തിന്റെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 0.12 ശതമാനം വര്‍ധിച്ച് 80.12 ലക്ഷത്തിലെത്തി.

75 ലക്ഷം ഓഹരികളായിരുന്നു നേരത്തേ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവര്‍ക്കും 5.52 ലക്ഷം ഓഹരികള്‍ വീതം ലഭിച്ചു. ഇവര്‍ക്കും നിലവില്‍ 0.12 ശതമാനം ഓഹരികള്‍ വീതമാണുള്ളത്. പ്രൊമോട്ടര്‍ ഗ്രൂപ്പിന് മൊത്തത്തില്‍ അവകാശ ഓഹരികള്‍ വഴി 22.50 കോടി ഓഹരികള്‍ ലഭിച്ചിട്ടുണ്ട്. ഇതോടെ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 50.07 ശതമാനത്തില്‍ നിന്ന് 5029 ശതമാനമായി ഉയര്‍ന്നു. എല്‍.ഐ.സി.യുടെ പങ്കാളിത്തം ആറുശതമാനത്തിലെത്തി.