വളര്‍ച്ചനിരക്ക് 1.1 ശതമാനമാകുമെന്ന് എസ്. ബി. ഐ.

Posted on: April 17, 2020

മുംബൈ : നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചനിരക്ക് 1.1 ശതമാനമായി കുറയുമെന്ന് എസ്. ബി. ഐ. റിസര്‍ച്ച്. കൊറോണ മഹാമാരി തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണിത്.

കോവിഡ് വ്യാപനം തുടരുന്നു സാഹചര്യത്തില്‍ ലോക് ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയിട്ടുണ്ട്. ചില മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോക്ഡൗണ്‍ നീട്ടിയതിലൂടെ 12.1 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് എസ്. ബി. ഐ. ഇക്കോറാപ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

TAGS: SBI |