ഫേസ്ബുക്കിനു ’16’

Posted on: February 4, 2020

കൊച്ചി : ഫേസ്ബുക്കിന് ഇന്ന് പതിനാറ്. 2004 ഫെബ്രുവരി 4 നാണ് ഹാര്‍വഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗ് സഹപാഠികളുമായി ചേര്‍ന്ന് ഫേസ്ബുക്ക് ഡോട്ട്‌കോം എന്ന കമ്പനി തുടങ്ങിയത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്ക് മാറി. സാമൂഹികമാധ്യമം, പരസ്യം, എന്നീ വ്യവസായമേഖലകളിലുള്ള കമ്പനി ഇന്ന് നാസ്ഡാക് 100 ലെ ക്ലാസ് എ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

TAGS: Face Book |