കാര്‍സ്24 : 712 കോടിയോളം രൂപയുടെ മൂലധനം സമാഹരിച്ചു

Posted on: October 18, 2019

ഗുരുഗ്രാം: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓണ്‍ലൈന്‍ കാര്‍ വിപണന കേന്ദ്രമായ കാര്‍സ്24 സീരീസ് ഡി ഫണ്ടിങിലൂടെ 712 കോടിയോളം രൂപയുടെ പുതിയ മൂലധനം സമാഹരിച്ചു. നിലവിലെ നിക്ഷേപകരായ കെസികെ, ആഗ്‌നെലി (ഫിയറ്റ്) കുടുംബം, സെക്വാ ഇന്ത്യ എന്നിവയെ കൂടാതെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ അണ്‍ബൗണ്ട്, ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്നും കമ്പനി ഫണ്ട് സ്വീകരിച്ചു. പുതിയ നഗരങ്ങളില്‍ ചുവടുറപ്പിക്കാനും ഫ്രാഞ്ചൈസി മോഡല്‍ ആരംഭിക്കാനും സാങ്കേതിക വികസനത്തിനും ഏറ്റവും പുതിയതായി പ്രഖ്യാപിച്ച കണ്‍സ്യൂമര്‍ ലെന്‍ഡിങ് ബിസിനസിനുമായിരിക്കും നിക്ഷേപം ഉപയോഗിക്കുക.

കമ്പനിയിലെ നിക്ഷപകന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ച് പ്രീ-ഓണ്‍ഡ് കാര്‍ കമ്പനി തന്ത്രപരമായ സഹകരണവും പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഔട്ട്‌ലെറ്റുകള്‍ തുറന്നു. 2019 ഡിസംബര്‍ അവസാനത്തോടെ 75 ഇന്ത്യന്‍ നഗരങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ പ്രീ-ഉടമസ്ഥതാ കാര്‍ വിപണിയിലെ ഇടപാടുകളുടെ എക്കോസിസ്റ്റത്തില്‍ തങ്ങള്‍ മാറ്റം വരുത്തുകയാണെന്നും ഈ നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ-ഓണ്‍ഡ് ഓട്ടോമൊബൈല്‍ കമ്പനിയായി ശക്തിപ്രാപിക്കുക മാത്രമല്ല, ഉപഭോക്താക്കളുടെ വിശ്വാസം ഉറപ്പിക്കാന്‍ ഒരു കാരണം കൂടിയാകുകയാണെന്നും സഹസ്ഥാപകനും സിഇഒയുമായ വിക്രം ചോപ്ര പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ വില്‍പ്പന നടത്താന്‍ ഇന്ത്യയിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഏത് കാര്‍ ഉടമയ്ക്കും തന്റെ കാര്‍ മികച്ച വിലയില്‍ കാര്‍സ്24ന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ ഒരു മണിക്കൂറിനകം വില്‍ക്കാനാകണമെന്നും ഇതിനായി സാങ്കേതിക മികവ് കാര്യക്ഷമമാക്കുന്നതിലേക്ക് നിക്ഷേപിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെ പ്രീ-ഓണ്‍ഡ് കാര്‍ വ്യവസായത്തെ കാര്‍സ്24 മാറ്റിമറിക്കുകയാണെന്നും വേഗത്തിലും ലളിതമായും തടസങ്ങളില്ലാതെയുമുള്ള ഇടപാടുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലോകോത്തര അനുഭവം പകര്‍ന്ന് കാര്‍ ഉടമകള്‍ നേരിടുന്ന വെല്ലുവിളകള്‍ക്ക് പരിഹാരം കാണുന്നുണ്ടെന്നും അണ്‍ബൗണ്ട് സ്ഥാപകന്‍ ശ്രാവിന്‍ ഭാരതി മിത്തല്‍ പറഞ്ഞു.

നിലവില്‍ കമ്പനിക്ക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 10,000 ചാനല്‍ പാര്‍ട്ട്ണര്‍മാരുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനകം നെറ്റ്‌വര്‍ക്ക് 20,000ത്തിലധികമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോ സ്റ്റാര്‍ട്ട്-അപ്പ് എന്ന നിലയില്‍ കാര്‍സ്24ന്റെ പ്രവര്‍ത്തനം രണ്ട്-മൂന്ന് തല നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഇന്ന് കാര്‍സ്24 പ്രതിവര്‍ഷം 1.5ലക്ഷം കാറുകളുടെ ഇടപാടുകള്‍ നടത്തുന്നുണ്ട്.2021ന്റെ അവസാനത്തോടെ 10 ലക്ഷമാക്കുകയാണ് ലക്ഷ്യം. വികസന പദ്ധതികളുടെ ഭാഗമായി കാര്‍സ്24 ഫ്രാഞ്ചൈസി ബിസിനസ് മോഡലും അവതരിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം കണ്‍സ്യൂമര്‍ ലെന്‍ഡിങ് ബിസിനസിലേക്കും കടന്നിട്ടുണ്ട്.

TAGS: Cars 24 |