കാര്‍സ്24 കേരളത്തിന്റെ പ്രിയപ്പെട്ട യൂസ്ഡ് കാര്‍ വിപണന കേന്ദ്രമായി ഉയരുന്നു

Posted on: June 23, 2023


കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക് കമ്പനിയായ കാര്‍സ്24 കഴിഞ്ഞ ഏതാനും മാസങ്ങളിലെ ശക്തമായ വളര്‍ച്ചയുമായി കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വെറും 90 ദിവസങ്ങള്‍ കൊണ്ട് പ്രീ-ഓണ്‍ഡ് കാറുകളുടെ വില്‍പനയില്‍ കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 370 ശതമാനം വളര്‍ച്ചയാണു നേടിയത്. ഈ മികച്ച നേട്ടം കാര്‍സ്24-നെ ഉയര്‍ന്ന ഗുണമേന്‍മയുള്ള യൂസ്ഡ് കാര്‍ വിപണിയിലെ ഉപഭോക്താക്കളുടെ പ്രിയ കേന്ദമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ 2018-ല്‍ ആരംഭിച്ച കാര്‍സ്24 മികച്ച വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 പട്ടണങ്ങളിലേക്ക് അതിന്റെ സേവനം വ്യാപിപ്പിച്ചു. സൗകര്യം, വിശ്വാസ്യത, മിതമായ വില എന്നിവയുടെ ഫലമായി കേരളത്തിലെ ജനങ്ങള്‍ കാര്‍സ്24-നെ അംഗീകരിക്കുകയും ചെയ്തു. സീറോ ഡൗണ്‍ പെയ്‌മെന്റ് വായ്പാ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച പ്രതികരണമുണ്ടാക്കി. പ്രീ-ഓണ്‍ഡ് വാഹനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിക്കാനും ഇതു സഹായകമായി. കേരളത്തിലെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, വിപുലമായ റോഡ് സൗകര്യം, വ്യക്തിഗത യാത്രകള്‍ക്കായുള്ള പ്രത്യേക താല്‍പര്യം തുടങ്ങിയവയും ഈ ഡിമാന്റ് വര്‍ധിപ്പിച്ചു.

വിശ്വസനീയമായ സര്‍വീസ്, ഉപഭോക്തൃ സംതൃപ്തി, മിതമായ വിലയിലെ യൂസ്ഡ് കാറുകള്‍ക്കായുള്ള ശക്തമായ ഡിമാന്റ് തുടങ്ങിയവ കേരളത്തിലെ കാര്‍സ്24-ന്റെ ഈ വളര്‍ച്ചയ്ക്കു കാരണമായി. റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഗണ്യമായ നിക്ഷേപം നടത്തുന്നത് കാര്‍സ്24-ന് അനുകൂലമായ അന്തീക്ഷം സൃഷ്ടിക്കുകയും കാര്‍സ്24-ന് അനുകൂലമായ രീതിയില്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തു. വിശ്വസനീയവും മികച്ചതുമായ ബ്രാന്‍ഡ് എന്ന നിലയിലുള്ള സ്ഥാനം സ്വന്തമാക്കാനും ഇവയെല്ലാം സഹായിച്ചു.

കേരളത്തിലെ ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച പ്രതികരണം തങ്ങള്‍ക്ക് ആവേശം പകരുന്നതായി കാര്‍സ്24 സഹസ്ഥാപകന്‍ ഗജേന്ദ്ര ജംഗിദ് പറഞ്ഞു. കാര്‍സ്24-നെ യൂസ്ഡ് കാറുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള അവരുടെ വിശ്വസനീയ പ്ലാറ്റ്‌ഫോമായി ഏറ്റെടുക്കുകയായിരുന്നു. കാറുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പ്രക്രിയ ലളിതമാക്കുകയും ഏവര്‍ക്കും ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രതീക്ഷകളെ മറികടക്കുന്ന സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനായി അവര്‍ക്ക് തുടര്‍ച്ചായ വിശ്വസനീയമായ അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിവിധ നഗരങ്ങളിലെ യൂസ്ഡ് കാര്‍ വിപണി സംബന്ധിച്ച കൗതുകകരമായ വിവരങ്ങള്‍ നല്‍കുന്നതാണ് കാര്‍സ്24-ന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ജനപ്രിയ മോഡലുകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിഭിന്നങ്ങളായ താല്‍പര്യങ്ങളാണ് ഈ സ്ഥിതിവിവരക്കണക്കുകളുടെ ഓരോ വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ഇയോണ്‍, എലൈറ്റ് ഐ20 പോലുള്ള മോഡലുകളില്‍ കൊച്ചി കൂടുതല്‍ താല്‍പര്യം കാട്ടുമ്പോള്‍ മാരുതി ബൊലോനയാണ് ആലപ്പുഴയില്‍ ജനപ്രിയമായത്. ഹ്യുണ്ടായ് ഐ10ന് ശക്തമായ ഡിമാന്റ്ാണ് കൊല്ലത്ത് ഉള്ളത്. അതേ സമയം കോട്ടയത്ത് ഥാര്‍, സ്വിഫ്റ്റ്, ആള്‍ട്ടോ, ടിയാഗോ പോലുള്ള വിവിധ മോഡലുകള്‍ക്ക് താല്‍പര്യമുണ്ട്. കേരളത്തിലെ പ്രീ-ഓണ്‍ഡ് കാര്‍ വിപണിയെ കുറിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്.

TAGS: Cars 24 |