എസ് എൻ സുബ്രഹ്മണ്യൻ ജൂലൈ ഒന്നിന് ചുമതലയേൽക്കും

Posted on: June 30, 2017

മുംബൈ : ലാർസൺ ആൻഡ് ട്യൂബ്രോ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി എസ് എൻ സുബ്രഹ്മണ്യൻ ജൂലൈ ഒന്നിന് ചുമതലയേൽക്കും. രണ്ട് ദശാബ്ദത്തോളം എൽ & ടി യെ നയിച്ച എ. എം. നായിക് വിരമിച്ച ഒഴിവിലാണ് സുബ്രഹ്മണ്യന്റെ നിയമനം.

എസ് എൻ സുബ്രഹ്മണ്യൻ എൽ & ടി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായി പ്രവർത്തിച്ചുവരികയായിരുന്നു. എ. എം. നായിക് സെപ്റ്റംബർ 30 വരെ എക്‌സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിക്കും. 2017 ഒക്‌ടോബർ ഒന്നു മുതൽ മൂന്ന് വർഷം നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായും സേവനമനുഷ്ഠിക്കും.