തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സ്റ്റുഡന്റ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

Posted on: July 4, 2023

തൃശൂര്‍ : തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ രണ്ടാമത് സ്റ്റുഡന്റ് കോണ്‍ക്ലേവ് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ മാര്‍ട്ടിന്‍ കെ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടിഎംഎ പ്രസിഡന്റും ഇസാഫ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോള്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ തൃശൂര്‍ സ്വദേശി റംഷാദിനെ ആദരിച്ചു. മികച്ച സ്റ്റുഡന്റ് ചാപ്റ്ററിനുള്ള പുരസ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, കോണ്‍ക്ലേവ് ഓവറോള്‍ വിന്നേഴ്‌സ് പുരസ്‌കാരം ജ്യോതി എഞ്ചിനീയറിംഗ് കോളേജും കരസ്ഥമാക്കി. വിവിധ മത്സരങ്ങളിയായി 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ക്ലേവ് ചെയര്‍മാന്‍ ജോയ് ജോസഫ്, ടിഎംഎ സീനിയര്‍ വൈസ് പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി മനോജ് കുമാര്‍, സെന്റ് തോമസ് കോളേജ് കോമേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഡീന്‍ ഡോ. ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.