ഏഴ് സ്‌കൂളുകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഇസാഫ് ബാങ്ക്

Posted on: June 9, 2023

തൃശൂര്‍ : സുസ്ഥിര ഊര്‍ജ്ജ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശൂരിലെ ഏഴ് സ്‌കൂളുകള്‍ക്ക് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു നല്‍കി. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പദ്ധതിയുടെ ഔദ്യോഗിക സമര്‍പ്പണം നടത്തി.

ഊര്‍ജ്ജ സുരക്ഷയ്ക്ക് പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം വളരെ പ്രധാനമാണെന്നും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇസാഫിന്റെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള തെളിവാണ് ഈ പദ്ധതിയെന്നും കെ. പോള്‍ തോമസ് പറഞ്ഞു. സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തെ കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് പകരാനും ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളിലെ പ്രമുഖര്‍ വിവിധ സ്‌കൂളുകളിലായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിമ്പ്രം വിപിഎം എസ്എന്‍ഡിപി എച്ച്എസ്എസില്‍ നാട്ടിക എംഎല്‍എ സി. സി. മുകുന്ദന്‍, ചേര്‍പ്പ് സിഎന്‍എന്‍ ബോയ്‌സ് എച്ച്എസില്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും, മരോട്ടിച്ചാല്‍ എയുപിഎസില്‍ എഇഒ പി. എം. ബാലകൃഷ്ണനും, ചെറളയം എച്ച് സിസിജി യുപി എസില്‍ ഇസാഫ് ബാങ്ക് ബിസി ഹെഡ് സൈബു കെ.എ. യും തൃത്തല്ലൂര്‍ യുപി സ്‌കൂളില്‍ ഡിഇഒ അജിത കുമാരിയും പാടൂര്‍ വാണിവിലാസം യുപി സ്‌കൂളില്‍ ഇസാഫ് ബാങ്ക് ഓപ്പറേഷന്‍സ് ഹെഡ് എം. പി. പീറ്ററും, തൃശൂര്‍ വിവേകോദയം ബിഎച്ച്എസ്എസില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണനും ഉദ്ഘാടനം നിര്‍വഹിച്ചു.

ഇസാഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവല്‍, സെഡാര്‍ റീട്ടെയില്‍ എം ഡി അലോക് തോമസ് പോള്‍, പ്രചോദന്‍ ഡെവലപ്മെന്റ് സര്‍വീസസ് ഡയറക്ടര്‍ എമി അച്ചാ പോള്‍, ഇസാഫ് ബാങ്ക് സിസിഒ സുദേവ് കുമാര്‍ വി., സസ്റ്റൈനബിള്‍ ബാങ്കിംഗ് ഹെഡ് റെജി കോശി ഡാനിയല്‍, ബ്രാന്‍ഡിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഹെഡ് സോണി വി. മാത്യു, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., മൈക്രോ ബാങ്കിംഗ് ഹെഡ് അനിത ശേഖര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പുനരുപയോഗ ഊര്‍ജത്തിന്റെയും പരിസ്ഥിതി സൗഹൃദ ഊര്‍ജസ്രോതസ്സുകളുടേയും പ്രധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിലൂടെ അടുത്ത തലമുറയ്ക്ക് ഹരിത ഭാവിയിലേക്കുള്ള വഴി തുറക്കുകയാണ്.