പാലിയേറ്റീവ് കെയര്‍ ദിനാചരണവും കുടുംബസംഗമവും

Posted on: January 19, 2023

തൃശൂര്‍ : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയര്‍ ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. തോട്ടപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. രവി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ആര്‍. സുരേഷ്ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിന ഷാജു, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും 50 കിടപ്പുരോഗികള്‍ക്കുള്ള ഇലക്ട്രിക് കെറ്റിലുകള്‍ ജോര്‍ജ് തോമസ് വിതരണം ചെയ്യുകയും ചെയ്തു. കിടപ്പുരോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ കലാപരിപാടികളും സംഘടിപ്പിച്ചു.