ഇസാഫ് രാജ്യത്തുടനീളം 7500 ദേശീയ പതാകകള്‍ വിതരണം ചെയ്തു

Posted on: August 16, 2022


തൃശൂര്‍ : സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇന്ത്യയിലുടനീളം വിവിധ ബ്രാഞ്ചുകളിലൂടെ 7500 ദേശീയ പതാകകള്‍ വിതരണം ചെയ്തു. പി. ബാലചന്ദ്രന്‍ എംഎല്‍എ ഉല്‍ഘാടനം നിര്‍വഹിച്ചു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

‘ഹര്‍ ഘര്‍ തിരംഗ’ ആഘോഷത്തിനായി സംഘം അംഗങ്ങള്‍ക്ക് പോള്‍ തോമസ് ദേശീയ പതാകകള്‍ കൈമാറി. ഗാന്ധിയന്‍ അയ്യപ്പന്‍ കൈത്തറിയില്‍ നെയ്തെടുത്ത ദേശീയ പതാക പോള്‍ തോമസിന് കൈമാറിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിക്കു വേണ്ടി കൈത്തറി ദേശീയ പതാക നിര്‍മിച്ച ഗാന്ധിയന്‍ അയ്യപ്പന്റെ കയ്യില്‍ നിന്നു തന്നെ കൈത്തറി പതാക ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പോള്‍ തോമസ് പറഞ്ഞു.

പരമ്പരാഗത കൈത്തറിയുടെ ലോകപ്രശസ്ത ഇടമായ ബാലരാമപുരം സ്വദേശിയായ ഗാന്ധിയന്‍ അയ്യപ്പന്‍ ആറു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഒറ്റത്തുണിയില്‍ ദേശീയ പതാക നെയ്തെടുക്കണമെന്ന തന്റെ ആഗ്രഹം സഫലീകരിച്ചത്.

TAGS: ESAF Bank |