ടെക്‌നോപാര്‍ക്കില്‍ എംഎസ്എംഇകള്‍ക്ക് ടെക് സെന്റര്‍

Posted on: February 22, 2024

തിരുവനന്തപുരം : ടെക്‌നോപാര്‍ക്ക് ഫേസ് ഫോറില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി (എംഎസ്എംഇ) ടെക്‌നോളജി സെന്റര്‍ വരുന്നു. പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ 9.50 ഏക്കറിലാകും സെന്റര്‍ പദ്ധതിക്കായി എംഎസ്എംഇ മന്ത്രാലയവുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതിനുള്ള സ്ഥലം 90 വര്‍ഷത്തെ
പാട്ടത്തിന് നല്‍കും. എംഎസ്എംഇ മന്ത്രാലയത്തിന്റെ ടെക്‌നോളജി സെന്റേഴ്‌സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്റേഴ്‌സ് (ടിസിഇസി) പദ്ധതിക്ക് കീഴിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്.

നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, എംഎസ്എംഇകള്‍ക്കുള്ള സൗകര്യങ്ങള്‍, സാങ്കേതിക പിന്തുണ, നൈപുണ്യപരിശീലനം, ബിസിനസ് സേവനങ്ങള്‍ എന്നിവ നല്‍കി സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. എംഎസ്എംഇ ഫെസിലിറ്റേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിന് പുറമേ ഐടി, പോളിടെക്‌നിക്, എന്‍ജിനിയറിംഗ് പശ്ചാത്തലത്തിലുള്ളവര്‍ക്ക് ഹൈടെക് ഐടി ഡൊമെ
യില്‍ പരിശീലനം നല്‍കാനുംസെന്റര്‍ സഹായിക്കും.

ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍, തൃശൂര്‍ എംഎസ്എംഇ മേധാവി ജി എസ്പ്രകാശ് എന്നിവര്‍ കരാര്‍ കൈമാറി. സംസ്ഥാന ഇലക്ട്രോണിക്‌സ്‌ഐടി സെക്രട്ടറി ഡോ. രത്തന്‍യു ഖേല്‍ക്കര്‍, കെ സ്‌പേസ് സിഇഒഡോ. ജി ലെവിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.