ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ 600 കോടിയുടെ വികസനത്തിന്

Posted on: January 14, 2016

Dr-Amar-Agarwal-CS

ചെന്നൈ : ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം നടപ്പാക്കും. ആശുപത്രികളുടെ എണ്ണം 60 ൽ നിന്ന് 2020 ൽ 200 ആയി വർധിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അമർ അഗർവാൾ പറഞ്ഞു.

ഇവയിൽ 150 ആശുപത്രികൾ ഇന്ത്യയിലായിരിക്കും. കേരളത്തിൽ മൂന്ന് ആശുപത്രികൾ തുറക്കും. ആഫ്രിക്ക, പശ്ചിമേഷ്യ, വിയറ്റ്‌നാം, കംബോഡിയ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലായി 50 ആശുപത്രികളുമാണ് ലക്ഷ്യമിടുന്നത്. വികസനപ്രവർത്തനങ്ങൾക്കുള്ള പണം പ്രൈവറ്റ് ഇക്വിറ്റിയും വായ്പയുമായി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.